സംസ്ഥാനം

മഴ അടുത്ത അഞ്ച് ദിവസം തുടരും, നാല് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

📍 Mukkam, Kozhikode22 May 2020

തിരുവനന്തപുരം: വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി അടുത്ത നാല് ദിവസം വിവിധ ജില്ലകളിലായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  2020 മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി.   2020 മെയ് 24 : ആലപ്പുഴ,മലപ്പുറം.  2020 മെയ് 25 : മലപ്പുറം,വയനാട്. 2020 മെയ് 26  : കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ ദിവസം 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട് പ്രകാരം ജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സൗകര്യങ്ങളൊരുക്കി ജാഗ്രത പാലിക്കേണ്ടതാണ്.  കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

HomeNewsമഴ അടുത്ത അഞ്ച് ദിവസം തുടരും, നാല് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്