ദേശീയം

ലോകത്ത് കോവി​ഡ് ബാധി​ത​രു​ടെ എ​ണ്ണം 36ലക്ഷം പിന്നിട്ടു.

📍 Mukkam, Kozhikode4 May 2020

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്നു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി 36,45,539 പേ​ർ​ക്കാ​ണ് രോ​ഗം ബാധിച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,52,396 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 11,95,059 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.  അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 12,12,835 ആ​യി. 69,921 പേ​ർ​ക്ക് ജീ​വ​ൻ നഷ്ടപ്പെട്ടു. 1,88,027 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേടാനാ​യ​ത്.  വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ൻ- 2,48,301, ഇറ്റലി- 2,11,938, ബ്രി​ട്ട​ൻ- 1,90,584, ഫ്രാ​ൻ​സ്- 1,69,462, ജ​ർ​മ​നി- 1,66,152 , റ​ഷ്യ- 1,45,268, തു​ർ​ക്കി- 1,27,659, ഇറാൻ- 98,647,  മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മരിച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ് സ്പെയിൻ- 25,428, ഇറ്റലി- 29,079, ഫ്രാ​ൻ​സ്- 25,201, ജ​ർ​മ​നി- 6,993, ബ്രി​ട്ട​ൻ- 28,734, തു​ർ​ക്കി- 3,461, ഇ​റാ​ൻ- 6,277, റഷ്യ- 1,356.

HomeNewsലോകത്ത് കോവി​ഡ് ബാധി​ത​രു​ടെ എ​ണ്ണം 36ലക്ഷം പിന്നിട്ടു.