സംസ്ഥാനം

ചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു

📍 Mukkam, Kozhikode23 May 2020

ഈദുൽ ഫിത്തർ പ്രമാണിച്ച് 23 ാം തീയതി ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചിക്കടകളും മത്സ്യക്കടകളും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 11 മണി വരെ പ്രവർത്തിക്കാം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധുവീടുകൾ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താനും അനുവാദമുണ്ട്. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിമുണ്ട്.

HomeNewsചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു