അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3699 കേസുകള്‍; 3573 അറസ്റ്റ്; പിടിച്ചെടുത്തത് 2398 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3699 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3573 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ ഇന്ന് വൈകിട്ട് മൂന്ന് മണിവരെയുളള കണക്കനുസരിച്ച് മാസ്ക് ധരിക്കാത്തതിന് 1974 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 165, 159, 125 തിരുവനന്തപുരം റൂറല്‍ - 494, 522, 317 കൊല്ലം സിറ്റി - 314, 314, 217 കൊല്ലം റൂറല്‍ - 319, 325, 296 പത്തനംതിട്ട - 412, 415, 331 ആലപ്പുഴ- 145, 158, 100 കോട്ടയം - 115, 133, 18 ഇടുക്കി - 293, 103, 39 എറണാകുളം സിറ്റി - 71, 86, 43 എറണാകുളം റൂറല്‍ - 129, 106, 79 തൃശൂര്‍ സിറ്റി - 268, 290, 202 തൃശൂര്‍ റൂറല്‍ - 207, 238, 137 പാലക്കാട് - 184, 209, 121 മലപ്പുറം - 148, 202, 85 കോഴിക്കോട് സിറ്റി - 128, 128, 120 കോഴിക്കോട് റൂറല്‍ - 100, 10, 45 വയനാട് - 58, 10, 39 കണ്ണൂര്‍ - 126, 128, 72 കാസര്‍ഗോഡ് - 23, 37, 12
Home › News › അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3699 കേസുകള്‍; 3573 അറസ്റ്റ്; പിടിച്ചെടുത്തത് 2398 വാഹനങ്ങള്‍
