കോവിഡ് പ്രതിരോധം; കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര
50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്‌സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 3041 പേര്‍ക്ക് രോഗം. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 58 പേരുടെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര്‍ മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു. മുംബെ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കേരളത്തിനോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കത്തയച്ചു. 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്‌സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. രോഗബാധ തുടരുന്നതിനാൽ 31 ന് അടച്ചുപൂട്ടൽ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 3041 പേര്‍ക്ക് രോഗം. മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3041 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം 58 പേരുടെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര്‍ മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു. കോവിഡ് കൂടുതല്‍ നാശം വിതച്ച മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 14,600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേര്‍ രോഗമുക്തി നേടി.
Home › News › കോവിഡ് പ്രതിരോധം; കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര
