ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് നാളെ ഒമ്പത് വിമാനങ്ങള്‍; എട്ടെണ്ണവും കേരളത്തിലേക്ക്
വന്ദേഭാരത് ദൗത്യത്തിൽ മൂന്നാം ഘട്ടം ആദ്യദിനം ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച സർവ്വീസ് നടത്തുക ഒമ്പത് വിമാനങ്ങൾ. അതിൽ എട്ട് സർവ്വീസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയിൽ നിന്നും ഒരു സർവ്വീസ് ബഹ്റൈനിൽ നിന്നുമാണ്. കൂടാതെ അബുദാബി-ഡൽഹി എയർഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1116 രാവിലെ 11.25 ന് പുറപ്പെടും. ഐ.എക്സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐ.എക്സ് 1746 ദുബായ്-കണ്ണൂർ ഉച്ചക്ക് 12.50, ഐ.എക്സ് 1348 അബുദാബി-കോഴിക്കോട് ഉച്ചക്ക് 01.20, ഐ.എക്സ് 1538 അബുദാബി-തിരുവനന്തപുരം ഉച്ചതിരിഞ്ഞ് 03.20. അതേസമയം ഐ.എക്സ് 1344 ദുബായ്-കോഴിക്കോട്, ഐ.എക്സ് 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 05.20, ഐ.എക്സ് 1716 അബുദാബി-കണ്ണൂർ വൈകീട്ട് 05.30, ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് ഐ.എക്സ് 1376 വൈകീട്ട് 04.10 നും പുറപ്പെടുമെന്നാണ് എയർഇന്ത്യ എക്സ്പ്രസ് ഓഫീസ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ കൂടുതൽ വിമാനസർവീസുകൾ ഗൾഫിൽനിന്നും കേരളത്തിലേക്കുണ്ടാകും.
Home › News › ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് നാളെ ഒമ്പത് വിമാനങ്ങള്‍; എട്ടെണ്ണവും കേരളത്തിലേക്ക്
