
വൈറസുകളേക്കാൾ മാരകമാകുന്ന വ്യാജപ്രചരണങ്ങൾ
വൈറസുകളേക്കാൾ മാരകമാകുന്ന വ്യാജപ്രചരണങ്ങൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ കോവിഡ്-19 ഫാക്ട് ചെക്ക് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. pibfactcheck@gmail.com എന്ന ഇമെയിലില്‍ ഫാക്ട് ചെക്ക് യൂണിറ്റിലേക്ക് സന്ദേശങ്ങള്‍ പരിശോധനയ്ക്കായി അയക്കാം. അവയ്ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിക്കുന്നതായിരിക്കും. കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തയുടെയും ഔദ്യോഗിക ഭാഷ്യം യൂണിറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. കൂടാതെ കേരള പോലീസ് ഫേസ്ബുക്ക് പേജിലേക്ക് സന്ദേശങ്ങള്‍ അയച്ചും വ്യാജ സന്ദേശങ്ങളുടെ യാഥാർഥ്യം തിരക്കാവുന്നതാണ്.
