സംസ്ഥാനം

റെയിൽവേ റിസർവേഷൻ തുക നാളെമുതൽ മടക്കിനൽകും

📍 Mukkam, Kozhikode25 May 2020

ലോക്ഡൗണിനെ ത്തുടർന്ന് മാർച്ച് 22 മുതൽ ജൂൺ 30 വരെ റദ്ദാക്കിയ തീവണ്ടികളിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ തുക 27 മുതൽ മടക്കി നൽകും. സ്റ്റേഷനുകളിലെ റിസർവേഷൻ കേന്ദ്രത്തിൽനിന്ന് നിശ്ചിത ദിവസങ്ങളിൽ തുക നൽകും. യാത്രാതീയതി മുതൽ 180 ദിവസം വരെ പണം കൈപ്പറ്റാം. യാത്രാതീയതിയും തുക നൽകുന്ന ദിവസവും ചുവടെ: മാർച്ച് 22 മുതൽ 31 വരെ- മേയ് 27 മുതൽ, ഏപ്രിൽ ഒന്ന് മുതൽ 14 വരെ- ജൂൺ മൂന്ന് മുതൽ, ഏപ്രിൽ 15 മുതൽ 30 വരെ -ജൂൺ ഒൻപത് മുതൽ, മേയ് ഒന്ന് മുതൽ 15 വരെ- ജൂൺ 16 മുതൽ, മേയ് 16 മുതൽ 31 വരെ- ജൂൺ 23 മുതൽ, ജൂൺ ഒന്ന് മുതൽ 30 വരെ- ജൂൺ 28 മുതൽ.

HomeNewsറെയിൽവേ റിസർവേഷൻ തുക നാളെമുതൽ മടക്കിനൽകും