സംസ്ഥാനത്ത് കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4531 പേർക്ക് രോഗബാധ
സംസ്ഥാനം

സംസ്ഥാനത്ത് കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4531 പേർക്ക് രോഗബാധ

📍 Perinthalmanna, Malappuram17 Sept 2020

സംസ്ഥാനത്തെ കൊവിഡ് കണക്കിൽ കൂറ്റൻ വർധന. ഇന്ന് 4531 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.

HomeNewsസംസ്ഥാനത്ത് കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4531 പേർക്ക് രോഗബാധ