എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സേവനങ്ങൾക്ക് ക്രമീകരണം
ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയുള്ള സേവനങ്ങൾക്ക് ക്രമീകരണം ഏർപ്പെടുത്തി. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം www.eemployment.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. അസൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 27-നകം ഹാജരാക്കി സാക്ഷ്യപ്പെടുത്തിയാൽ മതി. ഫോൺ മുഖേന എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം. 2019 ഡിസംബർ 20-നുശേഷം നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തുനൽകും - ഫോൺ: 0495 2225995
Home › News › എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സേവനങ്ങൾക്ക് ക്രമീകരണം
