
ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ചില മേഖലകൾക്ക് ഇളവുകൾ നൽകിയിരിക്കുന്നത് വളരെ അടിയന്തര പ്രാധന്യമുള്ള കാര്യങ്ങൾക്കാണ്. എന്നാൽ നിയന്ത്രണങ്ങളിൽന്മേലുള്ള ഇളവുകളെ ദുരുപയോഗം ചെയ്യുന്ന തരത്തിൽ ധാരാളം പേർ അനാവശ്യമായി വാഹനങ്ങളുമായി നിരത്തുകളിൽ ഇറങ്ങുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നത് ഓരോരുത്തരും പാലിക്കപ്പെടണം എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണം. ഇല്ലെങ്കിൽ നമുക്ക് തന്നെ അത് ദോഷകരമാകും. കൊറോണക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ പൊതുജനങ്ങളും പങ്കാളികളാകുന്നത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നതിലൂടെയാണ്. ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് കോറോണ റിപ്പോർട്ടു ചെയ്താലുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഓരോരുത്തരും ചിന്തിക്കണം. നിയന്ത്രണങ്ങളിലെ ഇളവുകൾ അത്യാവശ്യകാര്യങ്ങൾക്കായി പരിമിതപ്പെടുത്താൻ തയ്യാറാകണം. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. അത്യവശ്യആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതുക. അവശ്യസർവീസിൽ ഉള്ളവരും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഐഡന്റിന്റി കാര്‍ഡ് കയ്യില്‍ കരുതുക. മഹാമാരിയിൽ നിന്നും ജനതയെ രക്ഷിക്കാനാണ് ലോകമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കാനുള്ളതല്ല . മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജനങ്ങൾ നമ്മെപ്പോലെ ലോക്ക്ഡൗണിലാണെന്നതും വിസ്മരിക്കരുത്. ഇളവുകൾ ദുരുപയോഗം ചെയ്താൽ മഹാമാരിയുടെ വ്യാപനമാകും ഉണ്ടാകുന്നത്. ദയവായി നിയന്ത്രങ്ങളുമായി സഹകരിക്കുക. അത്യാവശ്യഘട്ടങ്ങളിലും ആവശ്യങ്ങൾക്കും പോലീസ് നിങ്ങളുടെ സഹായത്തിനുണ്ട്. കൊറോണക്കാലത്തെ നമ്മുടെ ത്യാഗസന്നദ്ധമായ ജീവിതം നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവർക്കു വേണ്ടിക്കൂടിയാണ് നല്ല നാളേക്കുവേണ്ടിയാണ്.
