ലോക്ക്ഡൗൺ നിയന്ത്രണം: പരീക്ഷ എഴുതാനാകാതെ 42 വിദ്യാർഥികൾ
മുക്കം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഹയർസെക്കൻഡറി പരീക്ഷ എഴുതാനാകാതെ 42 വിദ്യാർഥികൾ. ചെറുവാടി അൽ ബനാത്ത് കോളജിലെ കർണാടക സ്വദേശികളായ വിദ്യാർഥിനികൾക്കാണ് കഴിഞ്ഞ ദിവസത്തെ പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലും കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലും ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ ലോക്ക്ഡൗണില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച ഇവർക്ക് പരീക്ഷയ്ക്ക് എത്താന്‍ സാധിച്ചില്ല. പരീക്ഷ കേന്ദ്രം മാറി മറ്റു ജില്ലകളിൽ പരീക്ഷ എഴുതാൻ സർക്കാർ അനുമതി നൽകിയിരുന്നു എങ്കിലും മറ്റ് സംസ്ഥാനത്തുള്ളവർക്ക് അതിനും സാധിച്ചില്ല. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയങ്കിലും സ്വന്തം റിസ്ക്കിൽ വാഹനമെടുത്ത് വരാമെന്നും പക്ഷെ കേരളത്തിലെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നാണ് അറിയിച്ചതെന്നും കോളജ് മാനേജ്മെന്റ് അറിയിച്ചു. മറ്റു സംസ്ഥാനത്ത് ആയതുകൊണ്ടു തന്നെ ഭാവിയിൽ ഇവർക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്റെ സേ പരീക്ഷയെഴുതാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കളക്ടർ മുഖേന വിഷയം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അൽ ബനാത്ത് കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ പറഞ്ഞു.
Home › News › ലോക്ക്ഡൗൺ നിയന്ത്രണം: പരീക്ഷ എഴുതാനാകാതെ 42 വിദ്യാർഥികൾ
