
എസ്.എസ്.എല്‍.സി പരീക്ഷാഫലം ചൊവ്വാഴ്ച; എഴുതിയത് 4.2 ലക്ഷം വിദ്യാര്‍ഥികള്‍
കോഴിക്കോട്: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 30ന് ചൊവ്വാഴ്ചഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൈറ്റ് വെബ്സൈറ്റിലും സഫലം മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. 4.2 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും സഫലം 2020 എന്ന മൊബൈൽ ആപ്പ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംവിധാനമൊരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും റിസൾട്ട് അനാലിസിസ് എന്ന ലിങ്കുവഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Saphalam 2020 എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്രൈമറിതലം മുതലുളള 11769 സ്കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ സമ്പൂർണ ലോഗിനുകളിലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Home › News › എസ്.എസ്.എല്‍.സി പരീക്ഷാഫലം ചൊവ്വാഴ്ച; എഴുതിയത് 4.2 ലക്ഷം വിദ്യാര്‍ഥികള്‍
