പ്രാദേശികവാർത്തകൾ

മാവൂരിലെ കോവിഡ് കേസ്: നടപടിക്ക് തീരുമാനം

📍 Mukkam, Kozhikode28 May 2020

മാവൂര്‍ ഗ്രാമപഞ്ചായത്തിൽ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് തല കമ്മിറ്റി യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍: 1. കോവിഡ് പോസിറ്റീവ് ആയവരുടെ മകനെ (പ്രൈമറി കോണ്‍ടാക്ട്) കർശന ക്വാറൻറീൻ ചെയ്യും. 2. സെക്കന്ററി കോണ്‍ട്രാക്ട് ആയവരെയും കുടുംബത്തെയും ഹോം ക്വാറന്റയിന്‍ ചെയ്യും. 3. ഇവരുമായി ബന്ധപ്പെട്ടവരെ ഹോം ക്വാറന്റയിന്‍ ചെയ്യും. 4. കോവിഡ് പോസിറ്റീവ് ആയവരുടെ വീട് അടച്ചിടാനും ഫയര്‍ ഫോഴ്സിനെ ഉപയോഗിച്ച് അണുനശീകരണം നടത്തുവാനും തീരുമാനിച്ചു. 5. പോലീസിനെ ഉപയോഗിച്ച് കര്‍ശന നിരീക്ഷണം നടത്തും. മാസ്ക്ഉപയോഗിക്കാത്ത വര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. 6. പരിസരപ്രദേശത്ത് ബോധവത്കരണ നോട്ടീസ് വിതരണം നടത്തും. 7. പോസിറ്റീവ് കേസുകള്‍ യഥാസമയം ആരോഗ്യവകുപ്പിനെയും തദ്ദേശഭരണസ്ഥാപനത്തെയും അറിയിക്കണമെന്ന് മേലധികാരികളോട് ആവശ്യപ്പെടും. 8. കോവിഡ് പോസിറ്റീവ് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ കോവിഡ്-19 കണ്‍ട്രോള്‍ റൂമുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

HomeNewsമാവൂരിലെ കോവിഡ് കേസ്: നടപടിക്ക് തീരുമാനം