മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു; തൊഴിലാളികള്‍ കുടുങ്ങി
മലപ്പുറം താനൂര്‍ മൂലക്കല്ലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുതാണു. തൊഴിലാളികള്‍ കിണറ്റില്‍ കുടുങ്ങി. രണ്ടുപേരാണ് കിണറിനകത്ത് കുടങ്ങിയത്. മലപ്പുറം താനൂര്‍ സ്വദേശികളായ വേലായുധന്‍, അച്യുതന്‍ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് അപകടമുണ്ടായത്. പുതിയ വീട് നിര്‍മാണത്തോടനുബന്ധിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന കിണറാണ് ഇടിഞ്ഞുവീണത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്നലെ വൈകുന്നേരം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു
Home › News › മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു; തൊഴിലാളികള്‍ കുടുങ്ങി
