സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ല: കൊവിഡ് സൗജന്യ ചികിത്സ തുടരും; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനം സംശയിക്കുന്ന തരത്തിലുള്ള ക്ലസ്റ്ററുകൾ ഇതുവരെ കേരളത്തിൽ ഇല്ല. സമ്പർക്കം മൂലമുള്ള രോഗ സ്ഥിരീകരണം കേരളത്തിൽ താരതമ്യേന കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇപോപൾ സംസ്ഥാനത്തേക്ക് എത്തുന്നവർ കൂടുതൽ രോഗികളുള്ള സ്ഥലങ്ങളിൽ നിന്നെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മേയ് 7 ന് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. മേയ് 7 വരെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 512 ആയിരുന്നു. എന്നാൽ അതിന് ശേഷം വലിയ വർധനയാണ് ഉണ്ടായത്. കർശനമായ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് കൊവിഡ് സൗജന്യ ചികിത്സ തുടരുമെന്നും കെകെ ശലജ പറഞ്ഞു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ പ്രമേഹ രോഗവും മറ്റ് അസുഖങ്ങളും ചികിത്സയെ പ്രതികൂലമായി ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Home › News › സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ല: കൊവിഡ് സൗജന്യ ചികിത്സ തുടരും; മന്ത്രി കെകെ ശൈലജ
