ജില്ലാ വാർത്തകൾ

കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

📍 Mukkam, Kozhikode29 May 2020

കൊവിഡ് 19 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായി എന്ന് വ്യക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കാഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി ,നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. പുറമേരി ഫിഷ് മാര്‍ക്കറ്റ് വടകര താഴെയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ ഇനിയെരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടി. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റ്യാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടപടിസ്വീകരിക്കും. നോഡല്‍ ഓഫീസര്‍, ഇന്‍സിഡന്റ് കമാന്റര്‍മാര്‍ എന്നിവര്‍ ഇത് ഉറപ്പുവരുത്തും. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കുന്നതും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണില്‍ ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക് യാതൊരുവിധ നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല തുണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റ്യാടി, വളയം പഞ്ചായത്തുകളിലെ ഭക്ഷ്യ,അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8.00മണിമുതല്‍ 5.00 മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. തൂണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റ്യാടി, വളയം പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് പഞ്ചായത്തിന് പുറത്ത്‌നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്നപക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്. ഈ പഞ്ചായത്തുകളില്‍ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പഞ്ചായത്തുകളിലെ റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തിര വൈദ്യസഹായം എന്നിവയ്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല .സ്‌ക്കൂളുകളില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചില്‍ അധികം പേര്‍ ഒരേസമയം എത്തിച്ചേരാനും പാടില്ല.

HomeNewsകൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍