സംസ്ഥാനം

ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം

📍 Mukkam, Kozhikode24 Apr 2020

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 1,000 രൂ​പ വീ​തം ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ല്‍​കാൻ 53.6 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. കേ​ര​ള ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​രും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ /ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍ മു​ഖേ​ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​തി​ല്‍ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 1,04,670 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 10,46, 70,000 രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ബോ​ര്‍​ഡി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി www.tailorwelfare.inഎ​ന്ന ബോ​ര്‍​ഡ് വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ആ​ധാ​ര്‍ ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പിക്കണം. ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ക്ഷേ​മ​നി​ധിപാ​സ്ബു​ക്ക്/​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ ട്രേ​ഡ് യൂ​ണി​യ​ന്‍ മു​ഖേ​ന​യോ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് നേ​രി​ട്ടോ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

HomeNewsത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം