ദേശീയം

സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനുള്ള തീരുമാനം ജൂലായില്‍

📍 Mukkam, Kozhikode30 May 2020

ന്യൂഡല്‍ഹി: സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ രണ്ടാംഘട്ടത്തില്‍ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് 19 വൈറസ് സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ‘സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലനം സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപനതലത്തില്‍ മാതാപിതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചനകള്‍ നടത്താം. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം ജൂലായില്‍ എടുക്കും- ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളുമായും കൂടിയാലോചിച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ പട്ടിക തയ്യാറാക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.  മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

HomeNewsസ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനുള്ള തീരുമാനം ജൂലായില്‍