സംസ്ഥാനം

അറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടു; കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

📍 Mukkam, Kozhikode31 May 2020

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദവും പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വടക്ക് ദിശയിൽ മഹാരാഷ്ട്ര-ഗുജറാത്ത്‌ തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമർദം രൂപപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത അഞ്ച് ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യതയും മുന്നിൽ കണ്ട് മുന്നൊരുക്കം നടത്താനും അറിയിപ്പുണ്ട്. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചു

HomeNewsഅറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടു; കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത