
സംഹാര താണ്ഡവം തുടര്‍ന്ന് കൊറോണ: ലോകത്തിന് നഷ്ടമായത് 4.63ലക്ഷം ജീവനുകള്‍
ന്യൂയോർക്ക്:കൊറോണ വൈറസ് സംഹാര താണ്ഡവം തുടരുന്നു. ഇതുവരെ ലോകത്തുടനീളം 4,62,519 പേരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോൾ 87.58 ലക്ഷം പേർ ഇതുവരെ വൈറസ് ബാധിതരായി. 4,625,445(4.63ലക്ഷം)പേർ രോഗമുക്തരായതായും കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽഇതുവരെ 2,297,190 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ1.21ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയിൽ 700ൽ പരം ആളുകളാണ് മരിച്ചത്. അമേരിക്ക കഴിഞ്ഞാൽ ബ്രസീലിനെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 10.38ലക്ഷം പേർവൈറസ് ബാധിതരായി. 49,090 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. റഷ്യയിൽ 5.69 ലക്ഷം പേരിലാണ്വൈറസ് സ്ഥിരീകരിച്ചത്. 7,841 പേർ മരിക്കുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 3.96ലക്ഷം പേർക്കാണ്രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.12970 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
Home › News › സംഹാര താണ്ഡവം തുടര്‍ന്ന് കൊറോണ: ലോകത്തിന് നഷ്ടമായത് 4.63ലക്ഷം ജീവനുകള്‍
