സംസ്ഥാനം

ലോക്ഡൗണ്‍ ഇളവുകള്‍: കേരളത്തിന്റെ തീരുമാനം ഇന്നറിയാം

📍 Mukkam, Kozhikode1 Jun 2020

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന ഇളവുകളില്‍ കേരളത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. മുന്‍പുള്ളതില്‍നിന്നു വ്യത്യസ്തമായി കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഇളവുകളെ കാര്യത്തില്‍ കേരളത്തിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം പരിഗണിച്ചുള്ള ഇളവുകളാകും പ്രഖ്യാപിക്കുക. പാസില്ലാതെയുള്ള അന്തര്‍സംസ്ഥാന യാത്രകളുടെ കാര്യത്തിലാണ് കേരളത്തിന്റെ പ്രധാന ആശങ്ക. അന്തര്‍സംസ്ഥാന യാത്രകള്‍ പാസുകളുടെ അടിസ്ഥാനത്തില്‍ തന്നെ തുടരാനാണ് സാധ്യത

HomeNewsലോക്ഡൗണ്‍ ഇളവുകള്‍: കേരളത്തിന്റെ തീരുമാനം ഇന്നറിയാം