ദേശീയം

രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു

📍 Mukkam, Kozhikode1 Jun 2020

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി. വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്. തുടർച്ചയായി മൂന്ന് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്.

HomeNewsരാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു