ലോകത്ത് കോവിഡ് മരണം 4.67 ലക്ഷം
അന്തർദേശീയം

ലോകത്ത് കോവിഡ് മരണം 4.67 ലക്ഷം

📍 Mukkam, Kozhikode21 Jun 2020

വാഷിങ്ടൺ: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം തൊണ്ണൂറുലക്ഷത്തിലേക്ക്. ഇതുവരെ 89,27,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു. 4,67,636 പേരാണ് രോഗബാധിതരായി മരിച്ചത്. കോവിഡ് 19 ഏറ്റവും തീവ്രമായി ബാധിച്ചത് യുഎസിനെയാണ്. 22,78,588 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1,19,967 ആണ് മരണസംഖ്യ കോവിഡ് തീവ്രമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ബ്രസീൽ. 10,83,341 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 50,591 മരിച്ചു. റഷ്യയിൽ 5,83,879 പേർക്കും ഇന്ത്യയിൽ 4,10,461 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടികയിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ 13,254 പേരാണ് മരിച്ചത്. രോഗബാധിതർ, രാജ്യങ്ങൾ എന്നീ ക്രമത്തിൽ 305,803 - യുകെ 251,338 - പെറു 246,272 - സ്പെയിൻ 242,355 - ചിലി 238,499 - ഇറ്റലി 204,952 - ഇറാൻ 197,008 - ഫ്രാൻസ് 191,272 -ജർമനി 187,685 - തുർക്കി 180,545 -മെക്സിക്കോ 176,617 - പാകിസ്താൻ 157,612 -സൗദി അറേബ്യ 112,306 - ബംഗ്ലാദേശ് 103,078 -കാനഡ

HomeNewsലോകത്ത് കോവിഡ് മരണം 4.67 ലക്ഷം