കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: ലോക്ഡൌണില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് എന്തൊക്കെ ഇളവ് നല്‍കാമെന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി 1. സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. 2. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല. 3. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 4. നിയന്ത്രണങ്ങളോടെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളും മാളുകളും എല്ലാ തുറക്കാം, അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ട തുടങ്ങിയ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംസ്ഥാനം കാണുന്നത്. അതുകൊണ്ട് പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
Home › News › കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല
