പത്ത് ബാറുകളുടെ ലൈസൻസ് റദ്ദാക്കി: ഉപഭോക്താക്കൾ വലഞ്ഞു
കോഴിക്കോട്: നാല് ജില്ലകളിലെ പത്ത് ബാറുകളുടെ ലൈസൻസ് ഉത്തരമേഖല എക്സൈസ് അധികൃതർ റദ്ദാക്കി. മദ്യത്തിന് ഇവിടങ്ങളിലേക്ക് ടോക്കൺ കിട്ടിയ ഉപഭോക്താക്കൾ ഇതുകാരണം വലഞ്ഞു. കോഴിക്കോട് നഗരത്തിലെ സീക്വീൻ, ക്യൂൻസ്, മരിയ, കുന്ദമംഗലത്ത് മൊണാർഡ് ബാർ, കൊയിലാണ്ടിയിലെ കല്യാൺ, വടകരയിലെ ശ്രീകൃഷ്ണ എന്നിവയാണ് ജില്ലയിൽ അടച്ചത്. കാഞ്ഞങ്ങാട്ടെ ലാൻഡ് മാർക്ക്, മലപ്പുറം വണ്ടൂരിലെ സിറ്റി പാർക്ക്, വളാഞ്ചേരിയിലെ ഒരു ബീർ പാർലർ, വയനാട്ടിലെ ഒരു ബാർ എന്നിവയുടെ ലൈസൻസുമാണ് റദ്ദാക്കിയത്.
Home › News › പത്ത് ബാറുകളുടെ ലൈസൻസ് റദ്ദാക്കി: ഉപഭോക്താക്കൾ വലഞ്ഞു
