ജില്ലാ വാർത്തകൾ

താമരശ്ശേരി ചുരത്തിൽ പുലിയെ കണ്ടതായി ഡ്രൈവർ

📍 Kattangal, Kozhikode3 Jun 2020

താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് പുലിയെ കണ്ടതായി പിക്കപ്പ് വാൻ ഡ്രൈവർ. മൈസൂരിൽ നിന്നും താമരശ്ശേരിയിലേക്ക് പച്ചക്കറിയുമായി പിക്കപ്പ് വാനിൽ വരുന്ന സമയത്ത് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് റോഡിൽ പുലിയെ കണ്ടത്. താഴെ ഭാഗത്തെ വ്യൂ പോയിൻ്റിന് സമീപത്താണ് പുലി ഇറങ്ങിയത്.വാഹനം അടുത്തെത്തിയപ്പോൾ പുലി മുകൾ ഭാഗത്തേക്ക് പോയതായി ഡ്രൈവർ കൊട്ടാരക്കൊത്ത് സ്വദേശി റിയാസ് പറഞ്ഞു.വിവരം ഉടൻ തന്നെ പോലീസിനേയും അറിയിച്ചിരുന്നു. കാഴ്ചകൾ കണാൻ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന ഭാഗമാണ് ഇവിടം. ചുരത്തിൽ പുലിയുടെ സാന്നിദ്ദ്യം ഇതുവരെ ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.

HomeNewsതാമരശ്ശേരി ചുരത്തിൽ പുലിയെ കണ്ടതായി ഡ്രൈവർ