ഒമ്പതിനായിരം കടന്ന് രാജ്യത്ത് ഒറ്റ ദിവസത്തെ രോഗബാധിതര്‍; മരണം ആറായിരം പിന്നിട്ടു
കൊറോണവൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് അതിവേഗം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രോഗംബാധിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9304 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതർ ഇതാദ്യമാണ്. 260 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി. 2,16,919 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,06,737 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,04,107 പേർ രോഗമുക്തരായിട്ടുണ്ട്. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ ആകെ രോഗബാധിതർ മുക്കാൽ ലക്ഷത്തോളമായി. 2587 പേർ മരിക്കുകയും ചെയ്തു. 25872 പേർക്ക് രോഗം ബാധിച്ച തമിഴ്നാട്ടിൽ 208 മരണവും 18100 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1122 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 606 ഉം മധ്യപ്രദേശിൽ 371 ഉം രാജസ്ഥാനിൽ 209 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്.
Home › News › ഒമ്പതിനായിരം കടന്ന് രാജ്യത്ത് ഒറ്റ ദിവസത്തെ രോഗബാധിതര്‍; മരണം ആറായിരം പിന്നിട്ടു
