സംസ്ഥാനം

ജൂൺ എട്ടുമുതൽ ആരാധനാലയങ്ങളും ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

📍 Mukkam, Kozhikode4 Jun 2020

ജൂൺ എട്ടുമുതൽ ഇന്ത്യയിൽ ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറെന്റുകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. *ആരാധനാലയങ്ങൾക്കുള്ള മാർഗ നിർദേശങ്ങൾ* ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കരുത് പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത് ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത് ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം. ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം ആരാധനാലയത്തിന് പുറത്ത് ഉള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്. പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകൾ അനുവദിക്കരുത്. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം ആർക്കെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതർ ആയാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം. 65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ അവർ വീടുകളിൽ നിന്ന് പുറത്തേക്ക് വരരുത്. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകൾ ഉറപ്പാക്കണമെന്നും മാർഗ്ഗരേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട് *ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ എന്നിവക്കുള്ള മാർഗനിർദേശങ്ങൾ* സാമൂഹിക അകലം കർശനമായി പാലിക്കണം. ആറടി അകലം പാലിക്കണം. 50 ശതമാനത്തിൽ അധികം സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കരുത് കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തിൽ താപ പരിശോധന നിർബ്ബന്ധം ജീവനക്കാർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കണം. ഹോട്ടലിൽ ജോലി ചെയ്യുന്ന വയസ്സായവർ, ഗർഭിണികൾ, എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ് ആയിരിക്കണം പേപ്പർ നാപ്കിൻ ആകണം ഉപയോഗിക്കേണ്ടത്. എലവേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം ആളുകൾ കൂടുന്ന ചടങ്ങുകൾ അനുവദിക്കരുത് ആളുകൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളിൽ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം. ആൾക്കാർ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിൾ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആൾക്ക് അവിടെ ഇരിക്കാൻ അനുവദിക്കാവൂ. കുട്ടികൾക്ക് കളിക്കാൻ ഉള്ള സ്ഥലം ഉണ്ടെങ്കിൽ ആ പ്രദേശം അടയ്ക്കണം.

HomeNewsജൂൺ എട്ടുമുതൽ ആരാധനാലയങ്ങളും ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി