കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ച മാവൂർ പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ഇവയാണ്
പ്രാദേശികവാർത്തകൾ

കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ച മാവൂർ പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ഇവയാണ്

📍 Kattangal, Kozhikode5 Jun 2020

ജില്ലാകളക്ടർ കോഴിക്കോടിന്റെ നടപടിക്രമം 1. കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്ത് കണ്ടെയിൻമെൻറ് സോണാക്കി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു . 2. കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ കണ്ടെയിൻമെൻറ് സോണിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു . 3. കണ്ടെയിൻമെൻറ് സോണിൽ ആരോഗ്യകേന്ദ്രങ്ങൾ മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല 4.പഞ്ചായത്തിലെ ഭക്ഷ്യ/അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8.00 മണി മുതൽ 5.00 മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു . 5. മാവൂർ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് പഞ്ചായത്തിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായിവരുന്നപക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് . 6. മാവൂർ പഞ്ചായത്തിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവി സ്വീകരിക്കേണ്ടതാണ് . 7. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിൻറ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ് 8 മാവൂർ ഗ്രാ പഞ്ചായത്ത് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തിലെ - സ്റ്റേറ്റ് ഹൈവേ ഒഴികെയുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചുകൊണ്ടുത്തരവാകുന്നു. അവശ്യവസ്തുക്കളുടെ വിതരണം അടിയന്തിര വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല 9 , കണ്ടെയിൻമെൻറ് സോണുകളിൽ 5 ൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ 5 ൽ അധികം പേർ ഒരേസമയം എത്തിച്ചേരുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. മേല്‍ ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇൻഡ്യൻ പീനൽ കോഡ് സെക്ഷൻ 188,289 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ് ഈ ഉത്തരവിന് 05-06-2020 മുതൽ പ്രാബല്യമുണ്ടായിരിക്കും.

HomeNewsകണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ച മാവൂർ പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ഇവയാണ്