സംസ്ഥാനം

സംസ്ഥാനത്ത് 5 പേര്‍ക്കു കൂടി കോവിഡ്-19; ചികിത്സയിലുള്ളത് 32 പേര്‍

📍 Mukkam, Kozhikode12 May 2020

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി. പോസിറ്റീവായതിൽ മൂന്നുപേർ മലപ്പറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നാലുപേർ വിദേശത്തുനിന്നു വന്നതാണ്. ഒരാൾ ചെന്നൈയിൽനിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേർ നിലവിൽ ചികിത്സയിലാണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേർ വീടുകളിലും 473 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിലെ 32 രോഗബാധിതരിൽ 23 പേർക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയിൽനിന്ന് വന്ന ആറുപേർ, മഹാരാഷ്ട്രയിൽനിന്ന് വന്ന നാലുപേർ, നിസാമുദ്ദീനിൽനിന്ന് വന്ന രണ്ടുപേർ, വിദേശത്തുനിന്ന് വന്ന 11 പേർ എന്നിങ്ങനെയാണിത്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറുപേർ വയനാട്ടിലാണുള്ളത്. ചെന്നൈയിൽ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേർ, സഹഡ്രൈവറുടെ മകൻ, സമ്പർക്കം പുലർത്തിയ മറ്റു രണ്ടുപേർക്ക് എന്നിങ്ങനെയാണിത്. വയനാടിനു പുറത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേർ ഗൾഫിൽനിന്ന് വന്നവരുടെ ബന്ധുക്കളാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കൽപതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട്ട് ഒരാളിൽനിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരിൽ ഒരാളിൽനിന്ന് ഒമ്പതുപേർക്കും വയനാട്ടിൽ ആറുപേർക്കുമാണ് രോഗം പടർന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേർക്ക് പുറത്തുനിന്നും 30% പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

HomeNewsസംസ്ഥാനത്ത് 5 പേര്‍ക്കു കൂടി കോവിഡ്-19; ചികിത്സയിലുള്ളത് 32 പേര്‍