ദേശീയം

ഇന്നും ഇന്ധനവില കൂട്ടി; പെട്രോളിന്‌ 5 ദിവസത്തിനുള്ളിൽ കൂടിയത്‌ 2 രൂപ 64 പൈസ

📍 Mukkam, Kozhikode10 Jun 2020

കൊച്ചി: ഇന്നും ഇരുട്ടടിനൽകി കേന്ദ്രം ഇന്ധനവില കൂട്ടി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് ഉയർന്നത് 2 രൂപ 64 പൈസ. ഡീസലിന് വർദ്ദിച്ചത് 2 രൂപ 23 പൈസയുമാണ്. ഇന്നലത്തെ വിലയിൽ നിന്നും അറുപത് പൈസയോളം വർദ്ദിച്ച് 75.72 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോൾ വിൽപന നടക്കുന്നത്. ഡീസലിന് 69.85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ ലിറ്ററിന് ഇന്ന് 74.08 രൂപയാണ് പെട്രോൾ വില. ഡീസലിന് 68.30 രൂപയ്ക്ക് വിൽപന നടക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 75.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 69.85 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള് ലിറ്ററിന് 74.39 രൂപയ്ക്കും ഡീസൽ ലിറ്ററിന് 68.82 രൂപയ്ക്കും വിൽപ്പന നടക്കുന്നു. ലോക്ക്ഡൗൺ കാലം ആരംഭിച്ചതിൽ പിന്നെ ഞായറാഴ്ചയായിരുന്നു രാജ്യത്ത് 83 ദിവസങ്ങള്ക്കു ശേഷം ഇന്ധനവില വര്ധിപ്പിച്ചത്. തുടർന്ന് എല്ലാ ദിവസവും വില കൂട്ടുകയാണ് . കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർദ്ദിപ്പിച്ചതിനാൽ രാജ്യത്ത് വില കൊണ്ടിരിക്കയാണ്

HomeNewsഇന്നും ഇന്ധനവില കൂട്ടി; പെട്രോളിന്‌ 5 ദിവസത്തിനുള്ളിൽ കൂടിയത്‌ 2 രൂപ 64 പൈസ