കോഴിക്കോട് 5പേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍; മൃഗങ്ങളുടെ സ്രവം എടുത്തുt
സംസ്ഥാനം

കോഴിക്കോട് 5പേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍; മൃഗങ്ങളുടെ സ്രവം എടുത്തുt

📍 Maruthonkara, Kozhikode6 Sept 2021

കോഴിക്കോട് 5 പേർക്ക് കൂടി നിപ്പ രോഗലക്ഷണങ്ങൾ. 251 പേരുടെ പുതിയ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഗസ്റ്റ് ഹൗസിൽ ഉന്നതതല യോഗം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ പാരിശോധനയ്ക്കായി ഇന്ന് ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കും.188 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് 251 ആയി ഉയർന്നത്. ഇതിൽ 32 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ആണ്. 5 പേർക്ക് കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ നിപ്പ ലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണം 8 ആയി. എന്നാൽ എല്ലാവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. പുണെ വൈറോളജി ലാബിൽ അയച്ച സാമ്പിൾ പരിശോധന ഫലം വൈകിട്ട് ലഭിക്കും. കുറ്റമറ്റ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധം ശക്തമാക്കാനാണ് തീരുമാനം. അതിനാൽ സമ്പർക്ക പട്ടിക ഇനിയും വിപുലപ്പെടാനാണ് സാധ്യത. പുണെയിൽ നിന്നുള്ള വിദഗ്ധ സംഘം നിപ്പ വൈറസ് പരിശോധനയ്ക്കുള്ള ട്രൂ നാറ്റ് ലാബ് കോഴിക്കോട് മെഡിക്കൽ കോളജിൽ സജ്ജീകരിക്കും. നിപ്പ പ്രതിരോധം കോവിഡ് ചികിത്സയെ ബാധിക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. രോഗം പകരാൻ സാധ്യത കൂടുതൽ ആയതിനാൽ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചു

HomeNewsകോഴിക്കോട് 5പേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍; മൃഗങ്ങളുടെ സ്രവം എടുത്തുt