സംസ്ഥാനം

ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റക്കുമ്പോൾ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം

📍 Kattangal, Kozhikode5 Jun 2020

ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റക്കുമ്പോൾ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം. ശ​ക്ത​നാ​യ ഒ​രു വൈ​റ​സി​നോ​ടാ​ണ് യു​ദ്ധം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം കൂടുമ്പോൾ​ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കും. പു​റ​ത്തു​നി​ന്ന് ആ​ളു​ക​ള്‍ വ​രു​ക​യും ചി​ല​രെ​ങ്കി​ലും ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടി വ​രി​ക​യാ​ണ്. രോ​ഗം കി​ട്ടി​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.. ഈ ​ഘ​ട്ട​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റ​ക്കുമ്പോൾ രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്നാ​ണ് ഐ​എം​എ​യു​ടെ ആ​ശ​ങ്ക. രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ സം​വി​ധാ​നം അ​തീ​വ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ ആ​വു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യ​തു പോ​ലെ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ കൊ​ണ്ടുനി​റ​ഞ്ഞ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും പ​ക​ച്ചു നി​ല്‍​ക്കേ​ണ്ടി അ​വ​സ്ഥ​യു​ണ്ടാ​വാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു പാ​ത്ര​ത്തി​ല്‍​നി​ന്ന് ച​ന്ദ​ന​വും ഭ​സ്മ​വും ന​ല്‍​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ട്ടാം തീ​യ​തി മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത്. ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ പോ​സ്റ്റ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ​തി​പ്പി​ക്കു​ക​യും വേ​ണം. ഭ​ക്തി​ഗാ​ന​ങ്ങ​ളും കീ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യി പാ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി റി​ക്കോ​ഡ് ചെ​യ്തു കേ​ള്‍​പ്പി​ക്ക​ണം. മാ​മോ​ദീ​സ ന​ട​ത്തി​യാ​ല്‍ ക​ര​സ്പ​ര്‍​ശം ഇ​ല്ലാ​തെ ന​ട​ത്ത​ണം. ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രു സ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ആ​റ​ടി അ​ക​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. മൂ​ന്ന് ച. ​മീ​റ്റ​റി​ന് 15 പേ​ര്‍ എ​ന്ന തോ​തി​ലാ​കും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​കു​ക. എ​ന്നാ​ല്‍ ഒ​രു സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ നമ്പറും ശേ​ഖ​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു 10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മാ​യ കു​ട്ടി​ക​ളും 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും ഗ​ര്‍​ഭി​ണി​ക​ള്‍, അ​സു​ഖ​മു​ള്ള വ്യ​ക്തി​ക​ള്‍ എന്നിവരും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ പാ​ടി​ല്ല. ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര​ണം. 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രോ​ഹി​ത​ര്‍​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഗ്ര​ഹ​ങ്ങ​ളി​ലും വി​ശു​ദ്ധ പു​സ്ത​ക​ങ്ങ​ളി​ലും തൊ​ട​രു​ത്. അ​ന്ന​ദാ​നം, ചോ​റൂ​ണ്, എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. പൊ​തു​ടാ​ങ്കി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​ത്. പാ​യ, വി​രി​പ്പ് എ​ന്നി​വ​ര്‍ ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ഴ്ച​യി​ല്‍ 15,000 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കു​ക​യാ​ണ്. ഐ​സി​എം​ആ​ര്‍ വ​ഴി 14000 കി​റ്റ് ല​ഭി​ച്ചു. 10000 വി​വി​ധ ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി. 40000 കി​റ്റു​ക​ള്‍ മൂ​ന്ന് ദി​വ​സം കൊ​ണ്ട് കി​ട്ടും എ​ന്ന് അ​റി​യി​പ്പു​ണ്ട്. സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കാ​നാ​ണി​ത്. ആ​ന്റി​ബോ​ഡി ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യാ​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 128 ആ​യി. വ​യ​നാ​ട് മൂ​ന്ന്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യാ​യി തി​രി​ച്ച​ത്. കേ​ന്ദ്ര നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് റ​സ്റ്റ​റന്‍റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, ഓ​ഫീ​സു​ക​ള്‍, തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. കേ​ന്ദ്ര ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു​വാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​മ​സി​ക്കാ​നു​ള്ള ഹോ​ട്ട​ലു​ക​ള്‍ ◘സാ​നി​റ്റൈ​സ​ര്‍, താ​പ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​വ​ണം ◘സ്റ്റാ​ഫി​നും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​വ​രു​ത് ◘ജീ​വ​ന​ക്കാ​രും സ​ന്ദ​ര്‍​ശ​ക​രും ഹോ​ട്ട​ലി​ലു​ള്ള മു​ഴു​വ​ന്‍ സ​മ​യ​വും മാ​സ്ക് ധ​രി​ക്ക​ണം ◘അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള പ്ര​വേ​ശ​നം പ്ര​ത്യേ​ക വാ​തി​ലു​ക​ള്‍ വ​ഴി​യാ​വ​ണം ◘ആ​ളു​ക​ള്‍ ഇ​റ​ങ്ങു​ന്ന​തും ക​യ​റു​ന്ന​തും ഒ​രേ​സ​മ​യ​ത്ത് ആ​ക​രു​ത് ◘ലി​ഫ്റ്റി​ല്‍ ക​യ​റു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം ◘എ​ക്സ​ലേ​റ്റ​റു​ക​ളി​ല്‍ ഒ​ന്നി​ട​വി​ട്ട പ​ടി​ക​ളി​ല്‍ നി​ല്‍​ക്ക​ണം ◘അ​തി​ഥി​യു​ടെ യാ​ത്രാ ച​രി​ത്രം, ആ​രോ​ഗ്യ​സ്ഥി​തി എ​ന്നി​വ സ്വ‍​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി റി​സ​പ്ഷ​നി​ല്‍ ന​ല്‍​ക​ണം ◘പ​ണം ന​ല്‍​കു​ന്ന​ത് ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ഗ​ത്തി​ല്‍ ◘ല​ഗേ​ജ് അ​ണു​വി​മു​ക്ത​മാ​ക്ക​ണം ◘സ​ന്ദ​ര്‍​ശ​ക​രോ​ട് ക​ണ്ടെ​യ്മെ​ന്‍റ്സോ​ണു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​തെ​ന്ന് പ​റ​യ​ണം ◘റൂ​മി​ന്‍റെ വാ​തി​ക്ക​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ വ​യ്ക്ക​ണം ◘എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍(​എ​സി) 24-30 ഡി​ഗ്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം ◘എ​സി ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ചി​തം റ​സ്റ്ററ​ന്‍റു​ക​ള്‍ ◘ആ​ളു​ക​ള്‍​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം ◘ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം ◘ഹോം ​ഡെ​ലി​വ​റി​ക്ക് പോ​കു​ന്ന​വ​രു​ടെ താ​പ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം ◘മെ​നു​കാ​ര്‍​ഡു​ക​ള്‍ ഡി​സ്പോ​സി​ബി​ള്‍ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍‌​മി​ച്ച​വ​യാ​വ​ണം ◘പേ​പ്പ​ര്‍ നാ​പ്പ്കി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം ◘ഭ​ക്ഷ​ണം വിളമ്പുന്നവർ മാ​സ്കും കൈ​യു​റ​യും ധ​രി​ക്ക​ണം ◘സ്ഥാ​പ​ന​ത്തി​ന് ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം ◘ഓ​ണ്‍​ലൈ​ന്‍ പേ​യ്മെ​ന്‍റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം ◘എ​ല്ലാ മേ​ശ​ക​ളും ഉ​പ​ഭോ​ക്താ​വ് പോ​യ​തി​നു ശേ​ഷം അ​ണു​വി​മു​ക്ത​മാ​ക്ക​ണം മാ​ളു​ക​ള്‍ ◘സി​നി​മ ഹാ​ളു​ക​ള്‍ അ​ട​ച്ചി​ട​ണം ◘കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ള്‍ അ​ട​ച്ചി​ട​ണം സ്ഥാസ്ഥാപനങ്ങൾ ◘ക​ണ്ടെ​യ്മെ​ന്‍റ്സോ​ണു​ക​ളി​ലു​ള്ള ഡ്രൈ​വ​ര്‍​മാ​ര്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത് ◘വാ​ഹ​ന​ത്തി​ന്‍റെ ഉ​ള്‍​ഭാ​ഗം സ്റ്റി​യ​റിം​ഗ് വീ​ല്‍, ഡോ​ര്‍ ഹാ​ന്‍​ഡി​ല്‍, താ​ക്കോ​ല്‍ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണം ◘പ്രാ​യ​മു​ള്ള​വ​ര്‍ ഗ​ര്‍​ഭി​ണി​ക​ള്‍ രോ​ഗാ​വ​സ്ഥ​യു​ള്ള​വ​ര്‍ അ​ധി​ക മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം ◘ഇ​വ​ര്‍​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ജോ​ലി​ക​ള്‍ ഏ​ല്‍​പ്പി​ക്ക​രു​ത് ◘ക​ഴി​യു​ന്ന​ത്ര ഇ​വ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ന​ല്‍​ക​ണം ◘യോ​ഗ​ങ്ങ​ള്‍ വീ​ഡി​യോ കോ​ണ്‍ഫറന്‍​സ് വ​ഴി​യാ​ക്ക​ണം ◘പ്ര​വേ​ശ​ന​ത്തി​നും പു​റ​ത്തു​പോ​കു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ള ◘ക്യാ​ന്‍റീ​നു​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ കൈ​യു​റ​ക​ളും മാ​സ്കും ധ​രി​ക്ക​ണം ◘ഒ​രു മീ​റ്റ​ര്‍ അ​ക​ല​ത്തി​ലേ ഇ​രി​ക്കാവൂ* *◘ഓ​ഫീ​സി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ പ്ര​ത്യേ​ക​സ്ഥ​ല​ത്

HomeNewsആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റക്കുമ്പോൾ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം