ഇന്ന് 506 കൊവിഡ് കേസുകൾ; രോഗമുക്തി 794 പേർക്ക്; 2 മരണം; കണക്ക് പൂർണമല്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനം

ഇന്ന് 506 കൊവിഡ് കേസുകൾ; രോഗമുക്തി 794 പേർക്ക്; 2 മരണം; കണക്ക് പൂർണമല്ലെന്ന് മുഖ്യമന്ത്രി

📍 Kakkanchery, Malappuram30 Jul 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്. രണ്ട് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31പേർ വിദേശത്തു നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794 പേർ ഇന്ന് രോഗമുക്തി നേടി. 37 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂർ- 83, തിരുവനന്തപുരം-70 , പത്തനംതിട്ട-59 , ആലപ്പുഴ-55 ,കോഴിക്കോട്- 42, കണ്ണൂർ-39 , എറണാകുളം-34 , മലപ്പുറം- 32,കോട്ടയം-29 , കൊല്ലം- 22, കാസർകോട്- 28,ഇടുക്കി-6,പാലക്കാട്- 4,വയനാട്-3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂർ-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂർ-47 , കാസർകോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ 21533 സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

HomeNewsഇന്ന് 506 കൊവിഡ് കേസുകൾ; രോഗമുക്തി 794 പേർക്ക്; 2 മരണം; കണക്ക് പൂർണമല്ലെന്ന് മുഖ്യമന്ത്രി