വന്ദേഭാരത് മിഷൻ: കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ
തിരുവനന്തപുരം: വന്ദേഭാരത് മിഷൻ പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. ജൂൺ 9 മുതൽ 19 വരെയുള്ള മൂന്നാം ഘട്ടത്തിൽ ആകെ 19 വിമാനങ്ങളാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതിൽ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതിൽ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സർവീസുകളാണുള്ളത്. മുഴുവൻ സർവീസുകളുടെയും സമയക്രമം താഴെ: ജൂൺ 9: ദോഹ-കണ്ണൂർ (പുറപ്പെടൽ-പകല്‍ 02.15, എത്തിച്ചേരൽ- രാത്രി 9ന്). ജൂൺ 9: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- കാലത്ത് 11.55, എത്തിച്ചേരൽ- വൈകിട്ട് 6.55). ജൂൺ 10: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചകഴിഞ്ഞ് 03.35, എത്തിച്ചേരൽ- രാത്രി 10.20). ജൂൺ 11: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 12.30, എത്തിച്ചേരൽ- രാത്രി 07.15). ജൂൺ 12: ദോഹ-കൊച്ചി (പുറപ്പെടൽ- ഉച്ചകഴിഞ്ഞ് 03.05, എത്തിച്ചേരൽ- രാത്രി 10 ). ജൂൺ 13: ദോഹ-കണ്ണൂർ (പുറപ്പെടൽ- ഉച്ചയ്ക്ക് 01.55, എത്തിച്ചേരൽ- രാത്രി 08.40). ജൂൺ 13: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- വൈകിട്ട് 04.10, എത്തിച്ചേരൽ- രാത്രി 11.10 ). ജൂൺ 14: ദോഹ-കൊച്ചി (പുറപ്പെടൽ- കാലത്ത് 10.05, എത്തിച്ചേരൽ- വൈകിട്ട് 05 ). ജൂൺ 14: ദോഹ-കണ്ണൂർ (പുറപ്പെടൽ- ഉച്ചയ്ക്ക് 02.45, എത്തിച്ചേരൽ- രാത്രി 09.30). ജൂൺ 15: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 01.05, എത്തിച്ചേരൽ- രാത്രി 07.50 ). ജൂൺ 16: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- ഉച്ചയ്ക്ക് 12.35 , എത്തിച്ചേരൽ- രാത്രി 07.35). ജൂൺ 16: ദോഹ-കൊച്ചി (പുറപ്പെടൽ- വൈകിട്ട് 04.15, എത്തിച്ചേരൽ- രാത്രി 11.10 ). ജൂൺ 18: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 01.50 , എത്തിച്ചേരൽ- രാത്രി 08.35). ജൂൺ 18: ദോഹ-കൊച്ചി (പുറപ്പെടൽ- പകല്‍ 11.40, എത്തിച്ചേരൽ- വൈകിട്ട് 5.35). ജൂൺ 19: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- ഉച്ചയ്ക്ക് 02.35 , എത്തിച്ചേരൽ- രാത്രി 09.35). കേരളത്തിന് പുറമെ ട്രിച്ചി, ലക്നൗ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളിൽ ദോഹയിൽ നിന്ന് സർവീസുള്ളത്.
Home › News › വന്ദേഭാരത് മിഷൻ: കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ
