ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി
കൂടരഞ്ഞി: കുളിരാമുട്ടി ഉറുമിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി. മുക്കം പൂളപ്പൊയില്‍ സ്വദേശിയെയാണ് കാണാതായത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. ഇതിനിടെ ശക്തമായ ഒഴുക്കുണ്ടായി. ഇതോടെ മൂന്നുപേര്‍ പെട്ടന്ന് കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ഒഴുകിപോവുകായയിരുന്നു. മുക്കം ഫയര്‍ഫഴ്സും തിരുവമ്പാടി പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.
Home › News › ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി
