ജില്ലയില്‍ 5180 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 437 പേര് ഉള്‍പ്പെടെ 5180 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 23,349 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇന്നലെ വന്ന 10 പേര് ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര് ആശുപത്രി വിട്ടു. ജില്ലയില്‍ ഇന്നലെ പുതുതായി പ്രവാസികളാരും നിരീക്ഷണത്തില്‍ എത്തിയിട്ടില്ല. ഇപ്പോള്‍ 385 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 157 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 217 പേര് വീടുകളിലുമാണ്. 11 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 59 പേര് ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 17 പേര്‍ക്ക് ഇന്നലെ കൗണ്‍സിലിംഗ് നല്കി. കൂടാതെ 191 പേര്‍ക്ക് ഫോണിലൂടെയും കൗൺസിലിംഗ് നല്കി. ജില്ലയില്‍ 2221 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6645 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു.
Home › News › ജില്ലയില്‍ 5180 പേര് നിരീക്ഷണത്തില്‍
