പ്രാദേശികവാർത്തകൾ

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണം കൊടിയത്തൂർ സഹകരണബാങ്കിൽ ആരംഭിച്ചു

📍 Mukkam, Kozhikode25 Apr 2020

മുക്കം: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണം കൊടിയത്തൂർ സര്‍വ്വീസ് സഹകരണബാങ്കിൽ ആരംഭിച്ചു. കോവിഡ് 19 വ്യാപനത്തിന് റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ ഉൾപ്പെട്ട കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ മുഖേനയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരമുള്ള വായ്പ വിതരണം പന്നിക്കോട് അഭയം കുടുംബശ്രീക്ക് നൽകിക്കൊണ്ടാണ് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചത്. വിതരണോൽഘാടനം ബാങ്ക് പ്രസിഡണ്ട് ഇ. രമേശ് ബാബുവിന്‍റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി.സി അബ്ദുള്ള നിർവഹിച്ചു. ബാങ്ക് ഡയറക്ടർ പി. ഷിനോ, സി.ഡി.എസ് ചെയർപേഴ്സൺ സി.എൻ. സുജാത, വൈസ് ചെയര്‍ പേഴ്സണ്‍ റുബീന തുടങ്ങിയവർ സംബന്ധിച്ചു. 200 കുടുംബശ്രീ കളിലായി 2109 അംഗങ്ങൾക്ക് ഒരുകോടി അമ്പത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി അഞ്ഞൂറ് രൂപയാണ് വിതരണം ചെയ്യുന്നത്. ലോക ഡൗൺ കാലഘട്ടത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 2750 പേർക്ക് 2.28 കോടി രൂപയും ബാങ്കിൽ നിന്നും വിതരണം ചെയ്തിട്ടുണ്ട്

HomeNewsമുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണം കൊടിയത്തൂർ സഹകരണബാങ്കിൽ ആരംഭിച്ചു