
മഹാരാഷ്ട്രയില്‍ 5,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 181 മരണം
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 5,257 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി. ഇന്ന് 181 പേരാണ് മരിച്ചത്.മഹാരാഷ്ട്രയിൽ ആകെ മരണസംഖ്യ 7,610 ആയി. നിലവിൽ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88,960 പേർ ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്. രോഗമുക്തി നിരക്ക് 52.37 ശതമാനമാണ്. മുംബൈയിൽ മാത്രം തിങ്കളാഴ്ച റിപ്പോർട്ട ചെയ്യപ്പെട്ടത് 1226 കോവിഡ് കേസുകളാണ്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേർകൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ 598 പേരാണ് ധാരാവിയിൽ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂലായ് 31 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
Home › News › മഹാരാഷ്ട്രയില്‍ 5,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 181 മരണം
