ജില്ലാ വാർത്തകൾ

ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം

📍 Mukkam, Kozhikode8 Jun 2020

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം. ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നാ ണ് ​കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നം. പാ​ര്‍​സ​ല്‍ കൗ​ണ്ട​റു​ക​ളും ഹോം​ഡെ​ല​വ​റി​യും തു​ട​രും. ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ട്ട​ലു​ക​ളി​ല്‍ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കേ​ണ്ട​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണും അ​നു​ദി​നം വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നാ​ല്‍ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യുണ്ട്. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ല്‍ മാ​ത്രം ഹോ​ട്ട​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്. ഭ​ക്ഷ​ണം വി​ളു​മ്പു​ന്ന​വ​ര്‍ മാ​സ്‌​കും കൈ​യു​റ​യും ധ​രി​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ള്‍ ചൂ​ടു​വെ​ള്ള​ത്തി​ല്‍ ക​ഴു​ക​ണ​മെ​ന്നും മെ​നു കാ​ര്‍​ഡു​ക​ള്‍ ഡി​സ്‌​പോ​സ​ബി​ല്‍ ആ​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. കൂ​ടാ​തെ തു​ണി നാ​പ്കി​നു​ക​ള്‍​ക്ക് പ​ക​രം ക​ട​ലാ​സ് നാ​പ്കി​ന്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

HomeNewsഹോ​ട്ട​ലു​ക​ളി​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം