പ്രാദേശികവാർത്തകൾ

ഓൺ ലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

📍 Mukkam, Kozhikode10 Jun 2020

കൈതപ്പൊയിൽ: വീടുകളിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള ഓൺലൈൻ പഠനകേന്ദ്രം കൈതപ്പൊയിലിൽ ആരംഭിച്ചു. കേന്ദ്രം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മുഹമ്മദ് അബ്ബാസ്,BP C ശ്രീ.മെഹറലി, വാർഡ് മെമ്പർ ശ്രീ.കെ .സി .ശിഹാബ്, ഹെഡ്മാസ്റ്റർ ശ്രീ.കെ.ടി.ബെന്നി, ബി.ആർ.സി.ട്രെയിനർ ശ്രീ.അഷ്റഫ്., പി.ടി.എ. വൈസ് പ്രസിഡന്റ് ബാബു പി.കെ, ശ്രീ.സി റാ ജ്, ശ്രീ.ടി.കെ.സുഹൈൽ, ശ്രീ. കാദർ., ശ്രീ അഫ്സൽ, ശ്രീ.സി.കെ.ശിവശങ്കരൻ മാസ്റ്റർ, ആബിദ് മാസ്റ്റർ ശ്രീ.എ.പി.ബഷീർ, ഷിജി ടീച്ചർ, എന്നിവർ പങ്കെടുത്തു.'ബി.ആർ സി. നൽകിയ ടെലിവിഷൻ എ.ഇ.ഒ.ശ്രീ.മുഹമ്മദ് അബ്ബാസ്, ബി.പി.സി. മെഹറലി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാകേഷ് പി.ആർ- ന് കൈമാറി. കേന്ദ്രം ഇന്നു മുതൽ പ്രവത്തനം ആരംഭിച്ചു.

HomeNewsഓൺ ലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു