ചെന്നൈയിൽ മരിച്ച ഇരുന്നോറോളം പേരെ കാണാനില്ല
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകളില്‍ കൃത്യതയില്ലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് യഥാര്‍ഥ കണക്ക് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വിശ്വാസ്യതയില്ലെന്ന ആരോപണം ഉയര്ന്നതിെന തുടര്‍ന്നാണ് നിര്‍ദേശം. ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിച്ച 200ഓളം പേരുടെ മരണം സര്‍ക്കാരിന്‍െറ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെന്നൈ കോര്‍പര്‍ഷന്‍ അധികൃതരോട് കൃത്യമായ കണക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയില്‍ മാത്രം 200ഒാളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ ഓഫിസില്‍ പരിശോധന നടത്തിയ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായാണ് സൂചന.
