പ്രാദേശികവാർത്തകൾ

റമദാൻ കിറ്റ് വിതരണം നടത്തി

📍 Mukkam, Kozhikode25 Apr 2020

കൂളിമാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സി പി എം. പി എച് ഇ ഡി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ചിലെ നൂറോളം വീടുകളിൽ റമദാൻ കിറ്റ് വിതരണം ചെയ്തു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മൂന്ന് പേരടങ്ങുന്ന സംഘങ്ങളായാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്.സി പി എം ബ്രാഞ്ച് സെക്രട്ടറി അനീഷ് ,ഹാഷിദ് മാസ്റ്റർ,ശിവൻ ,മുരളിധരൻ എൻ കെ,വാസു വി,അഭിലാഷ് എൻ പി,രാജീവ് കെ,രാജൻ എ കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം നടത്തിയത്.

HomeNewsറമദാൻ കിറ്റ് വിതരണം നടത്തി