തുടര്‍ച്ചയായ പത്താംദിനവും വിലവർധന; പെട്രോളിന് 54 പൈസയും ഡീസലിന് 47 പൈസയും കൂടി
ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും ഇന്ധനവില വർധിപ്പിച്ചു. തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 47 പൈസയും കൂടി. ചൊവ്വാഴ്ചയും വില വർധിച്ചതോടെ പെട്രോളിന് കൊച്ചിയിൽ 76.87 രൂപയും ഡീസലിന് 71.18 രൂപയുമാണ് വില. പത്തു ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 5.48 രൂപയും ഡീസലിന് കൂടിയത് 5.51 രൂപയുമാണ്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില കൂട്ടുകയാണ്.
Home › News › തുടര്‍ച്ചയായ പത്താംദിനവും വിലവർധന; പെട്രോളിന് 54 പൈസയും ഡീസലിന് 47 പൈസയും കൂടി
