ജില്ലാ വാർത്തകൾ

കണ്ടെയിന്‍മെന്റ് സോണ്‍: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയും ഒഴിവാക്കി

📍 Mukkam, Kozhikode12 Jun 2020

കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പർക്കം ഉള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിൽ ഈ പഞ്ചായത്തുകളിൽ രോഗ പകർച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഇല്ല.

HomeNewsകണ്ടെയിന്‍മെന്റ് സോണ്‍: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയും ഒഴിവാക്കി