സംസ്ഥാനം

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ

📍 Mukkam, Kozhikode12 Jun 2020

സംസ്ഥാനത്ത് ബസുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാർജ് ആയ എട്ട് രൂപ തന്നെയായിരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആദ്യ ഘട്ടത്തിൽ ബസ് ചാർജ് നിരക്ക് വർധിപ്പിച്ചിരുന്നു. മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വർധനവ് സർക്കാർ പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ മിനിമം ചാർജ് ആയ 8 രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തിയിരുന്നു. അതേസമയം ബസുകളിൽ മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു

HomeNewsസംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ