ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 56342 പേർക്ക്, രോഗമുക്തി നേടിയവർ 16540; മഹാരാഷ്ട്രയിൽ മരണം ഏറുന്നു.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,342 ആയി. ഇതിൽ 37,916 പേർ നിലവിൽ രോഗബാധിതരായി തുടരുന്നവരാണ്. 1886 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16540 പേർ രോഗമുക്തി നേടി. 3390 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 103 പുതിയ മരണങ്ങളും 24 മണിക്കൂറിനിടെ ഉണ്ടായി. മഹാരാഷ്ട്ര ഗുജറാത്ത് ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ് -694 ആളുകൾ. 17974 കേസുകളുമായി മഹാരാഷ്ട്രയാണ് സ്ഥിരീകരിച്ച കേസുകളിൽ മുന്നിൽ. 3301 പേർ മഹാരാഷ്ട്രയിൽ രോഗമുക്തി നേടി. ഗുജറാത്ത് 7013, ഡൽഹി 5980, തമിഴ്നാട് 5409, രാജസ്ഥാൻ 3453, മധ്യപ്രദേശ് 3252 എന്നിങ്ങനെ പോകുന്നു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്നാട്ടിൽ 508 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം 37 ആയി. രോഗമുക്തി നിരക്കിൽ കേരളമാണ് മുന്നിൽ. ആകെ സ്ഥിരീകരിച്ച 502 കേസുകളിൽ 474 പേരും സംസ്ഥാനത്ത് രോഗമുക്തി നേടി. ഗുജറാത്തിൽ മരണം 425 ആയി.
Home › News › ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 56342 പേർക്ക്, രോഗമുക്തി നേടിയവർ 16540; മഹാരാഷ്ട്രയിൽ മരണം ഏറുന്നു.
