കോപ ഇറ്റാലിയ ഫൈനലില്‍ യുവന്റസിനെ നേരിടുക നാപോളി ആകും
ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ഇന്റര്‍ മിലാനെ പിടിച്ചു കെട്ടിയാണ് നാപോളി ഫൈനല്‍ ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ അറ്റാക്ക് ഏറെ നടത്തിയത് ഇന്റര്‍ മിലാന്‍ ആയിരുന്നു എങ്കിലും ഒരൊറ്റ കൗണ്ടറില്‍ നേടിയ ഗോളില്‍ നാപോളി ഇന്ററിനെ 1-1 സമനിലയില്‍ നിര്‍ത്തി ആദ്യ പാദത്തില്‍ മിലാനില്‍ ചെന്ന് 1-0ന്റെ വിജയം നാപോളി നേടിയിരുന്നു. ഇന്നലെ തുടക്കം മുതല്‍ ഇന്ററിന്റെ അറ്റാക്ക് ആയിരുന്നു കണ്ടത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഇന്റര്‍ മിലാന്‍ ലീഡും നേടി. എറിക്സണ്‍ എടുത്ത കോര്‍ണര്‍ നേരെ വലയില്‍ എത്തുകയായിരുന്നു. പിന്നീടും നിരവധി അവസരങ്ങള്‍ ഇന്റര മിലാന് ലഭിച്ചു എങ്കിലും ഗോള്‍ കീപ്പര്‍ ഒസ്പിനയുടെ മികവ് നാപോളിയെ കാത്തു.
Home › News › കോപ ഇറ്റാലിയ ഫൈനലില്‍ യുവന്റസിനെ നേരിടുക നാപോളി ആകും
