സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്തുനിന്നുവന്നവരാണ്. 18 പേർക്ക് ഫലം നെഗറ്റീവായി. കാസർകോട്-14 മലപ്പുറം-14 തൃശ്ശൂർ-9,കൊല്ലം-5, പത്തനംതിട്ട-4,തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തുനിന്നുവന്നവരാണ്. 28 പേർ ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. ഒരാൾ എയർ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാൾ ഹെൽത്ത് വർക്കറും. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയത് മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂർ-1. ഇതുവരെ സംസ്ഥാനത്ത് 1,326 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 708 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,246 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 65,273 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
Home › News › സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേർക്ക് രോഗമുക്തി
